Not able to read in Malayalam ? I Can Help you ...


Not able to read in Malayalam ? I can Help You...

PLEASE INSTALL a Malayalam Font. ( Click here to download Eg: Kartika.ttf ). Download the kartika.ttf to your C:\Windows\Fonts folder.

-------------------------------------------------------------


Saturday, 17 September 2011

5. ജര്‍മ്മന്‍ ഷേപ്പെദ് ഇന്‍ ക്രിസ്ത്മസ് കരോള്‍

ഞങ്ങളുടെ ബ്രോഡ് വേ ഗാന്ഗ് രണ്ടു വര്ഷം ക്രിസ്മസ് കരോളിനു പോയി ! പോക്കറ്റ്‌ മണി ഒപ്പിയ്ക്കാനുള്ള ഒരു തത്രപ്പാട്. ക്രിസ്ത്യാനികള്‍ ഒഴികെ മറ്റെല്ലാവരും ഉണ്ട് ഗാങ്ങില്‍. ഒരു തല്ലിക്കൂട്ട്‌ കരോള്‍. ആകെ അറിയാവുന്ന ഒരു പാട്ട് നമ്മുടെ 'യാഹൂദിയായിലെ' ആയിരുന്നു. അതാണെങ്ങില്‍ ഒരു വരി മാത്രമേ അറിയൂ. ഗാങ്ങിലെ ഏക 'കവി'യായ ഞാന്‍ എനിയ്ക്കറിയാവുന്ന വിധം ആ പാട്ട് ഇങ്ങനെ പരിഷ്കരിച്ചു :

യഹൂദിയയിലെ ഒരു ഗ്രാമത്തില്‍
ഒരു ധനു മാസത്തില്‍ ഒരു ഗ്രാമത്തില്‍
(പിന്നേം) ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തില്‍
ക്രിസ്തു രാജ് പാടീ .. റോമിയോ !!

(തിങ്കള്‍ കല പാടി ഗ്ലോറിയാ എന്നതാണ് ശരി എന്ന് പിന്നീടാണ്‌ അറിഞ്ഞത്.)

രശീത്‌  കുറ്റി ഒന്നും ഇല്ലാത്തത് കൊണ്ട് ക്രിസ്ത്യാനികളുടെ വീടുകള്‍ ( അതായതു റിസ്ക്‌ ) ഒഴിവാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പള്ളികളില്‍ നിന്നല്ലാത്ത കരോളുകള്‍ അന്ന് ആളുകള്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

ആദ്യത്തെ ഒന്ന് രണ്ടു ദിവസം കളക്ഷന്‍ മോശമായിരുന്നത് കൊണ്ട് ഒന്നോ രണ്ടോ ക്രിസ്ത്യാനികളുടെ വീട്ടിലും ഞങ്ങള്‍ കേറാന്‍ പ്ലാനിട്ടു. കഷ്ടകാലത്തിനു ഞങ്ങള്‍ തിരഞ്ഞെടുത്തത് പെരുംബാവൂരിലെ അന്നത്തെ ഒരു പ്രശസ്ത പല്ലുഡോക്ടറുടെ വീടായിരുന്നു. അങ്ങേരാനെങ്ങില്‍ ഒരു ഭയങ്കര സത്യക്രിസ്ത്യാനിയും.

അന്ന് രാത്രി ഞങ്ങള്‍ ഡോക്ടറുടെ വീട്ടില്‍ ചെന്ന് ആഞ്ഞു പാടി...

യഹൂദിയയിലെ ഒരു ഗ്രാമത്തില്‍
ഒരു ധനു മാസത്തില്‍ ഒരു ഗ്രാമത്തില്‍
(പിന്നേം) ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തില്‍
(പിന്നേം) ഒരു ധനു മാസത്തില്‍ ഒരു ഗ്രാമത്തില്‍ക്രിസ്തു രാജ് പാടീ .. റോമിയോ !!
യഹൂദിയയിലെ ....

അലര്‍ച്ച കേട്ടു ഡോക്ടര്‍ സകുടുംബം ഇറങ്ങി വന്നു ഞങ്ങളെ 'വീക്ഷിച്ചു' ! ഒരല്‍പം പരുങ്ങലോടെ ഞങ്ങള്‍ വീണ്ടും വെച്ചു കാച്ചി.. യഹൂദിയയിലെ ....

ഡോക്ടര്‍ ഇടങ്ങോലിട്ടു : " നിര്‍ത്തു നിര്‍ത്തു...നിങ്ങള്‍ ഏതു പള്ളീന്നാ ? "

ഈ ചോദ്യത്തിന് ഞങ്ങള്‍ പ്രിപ്പയെര്ട് അല്ലായിരുന്നു ! എന്നാലും വിദഗ്ദ്ധമായ ഒരു മറുപടി കൊടുക്കണ്ടേ ?

ഞങ്ങളില്‍ മൂന്നു പേര്‍ അബദ്ധത്തില്‍ ഒരുമിച്ചു ഒരേ സമയം  മറുപടി കൊടുത്തു :

ഒരാള്‍        : സെന്റ്‌ മേരീസ് പള്ളി
മറ്റൊരാള്‍ : സെന്റ്‌ ജോര്‍ജ് പള്ളി
മൂന്നാമന്‍  : സെന്റ്‌ ജോണ്‍സ് പള്ളി

മൂന്നു ഉത്തരവും " ദൈവം സഹായിച്ചു ഒരേ സമയത്ത് " ആയതു കൊണ്ട് ഡോക്ടര്‍ക്ക്‌ 'സംഗതി' പിടികിട്ടി !

ഞങ്ങള്‍ മിഴിച്ചു നില്‍ക്കെ ഇരുട്ടില്‍ ഡോക്ടര്‍ പതുക്കെ കാര്‍ പോര്‍ച്ചിന്റെ ഒരു മൂലയിലേക്ക് നടന്നു.

ഏതാണ്ട് ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ അതാ ....

പെരുമ്പാവൂരിലെ അന്നത്തെ ഏക ജര്‍മ്മന്‍ ശേപ്പെര്ദ് കൂട്ടില്‍ നിന്നും രക്ഷപ്പെട്ടു ഞങ്ങളുടെ നേരെ പാഞ്ഞു വരുന്നു !!!

കരോള്‍ പൊട്ടിയെങ്കിലും ഞങ്ങള്‍ പ്രതികള്‍ അവിടെനിന്നും 'പരോളില്‍' കഷ്ടിച്ച് ഓടി രക്ഷപ്പെട്ടു !

ക്രിസ്തു രാജ് പാടീ .. റോമിയോ !!




No comments:

Post a Comment