Not able to read in Malayalam ? I Can Help you ...


Not able to read in Malayalam ? I can Help You...

PLEASE INSTALL a Malayalam Font. ( Click here to download Eg: Kartika.ttf ). Download the kartika.ttf to your C:\Windows\Fonts folder.

-------------------------------------------------------------


Monday, 5 September 2011

1. അയ്യപ്പോ .... ശരണം വിളി ആന്‍ഡ്‌ ടെന്‍ഷന്‍ !

തുടക്കം അയ്യപ്പന്‍ തന്നെ ആവട്ടെ... ചിലപ്പോള്‍ ശബരിമല യാത്ര പരിചയമുള്ളവര്‍ക്കേ ഇത് ആസ്വദിയ്ക്കാന്‍ പറ്റൂ .. എന്തായാലും നോക്കാം അല്ലേ ...

അച്ഛനോടൊപ്പം സ്ഥിരം ശബരിമല യാത്രയ്ക്ക് ഉള്ള കക്ഷിയാണ് ശരത്ചന്ദ്രന്‍ ചേട്ടന്‍. ശരണം വിളിയ്ക്കു പുള്ളിയാണ് ലീഡര്‍. ഇത്തവണ ഞാനും ഉണ്ട്. എന്റെ കന്നി യാത്രയാണ്. ശരണം വിളിയും ഏറ്റുവിളിയും അറിയാമല്ലോ. കാറില്‍ എല്ലാവരും യാത്ര തുടങ്ങി. ചേട്ടന്‍ ഫ്രന്റ്‌ സീറ്റില്‍ ഇരുന്നു ശരണം വിളി തുടങ്ങി. ഞാന്‍ പിറകില്‍ ആണ്. തുടക്കത്തില്‍ ഞാന്‍ സൈലന്റ് ആയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ഞാനും ശരത് ചന്ദ്രന്‍ ചേട്ടനും ഡ്രൈവറും ഒഴികെ എല്ലാരും ഉറക്കമായി. കക്ഷി എന്നോടായി "കന്നി അയ്യപ്പന്‍ ശരണം വിളി ആയിക്കോളൂ ".. എന്നിട്ട് പുള്ളിരണം വിളി തുടങ്ങി. തുടക്കം എളുപ്പമായിരുന്നു.

ചേട്ടന്‍: സ്വാമിയേ
ഞാന്‍: അയ്യപ്പോ
ചേട്ടന്‍: അയ്യപ്പോ
ഞാന്‍ : സ്വാമിയേ..

കൊള്ളാമല്ലോ !... ഇത് കുഴപ്പമില്ല. കുറച്ചുനേരം ഓകെ. പിന്നെ പതുക്കെ എനിയ്ക്ക് ടെന്‍ഷന്‍ തുടങ്ങി.

ചേട്ടന്‍: ആരുടെ കെട്ട് ?

ങ്ങേ ? എനിയ്ക്ക് ടെന്‍ഷന്‍ .. ആരുടെ കെട്ടായിരിയ്ക്കും ? എന്‍ടെയോ മറ്റോ ആണോ ? അതോ അങ്ങേരുടെ ആണോ ? ഇനി അച്ഛന്റെ ആണോ ?


ചേട്ടന്‍ വീണ്ടും : "ആരുടെ കെട്ട് ?" ഞാന്‍ ഒന്ന് പരുങ്ങി.

ചേട്ടന്‍ തന്നെ ഉത്തരം : "സ്വാമീടെ കെട്ട്" . കൂടെ എന്നെ തുറിച്ചു ഒരു നോട്ടവും പാസ്സാക്കി. ഇതൊന്നും അറിഞ്ഞൂടെയ്ടെയ്? എന്ന മട്ടില്‍ !
വീണ്ടും ചേട്ടന്‍: സ്വാമിയെ കണ്ടാല്‍ ?

ദേ കിടക്കുന്നു ! സ്വാമിയേ കണ്ടാല്‍ ഇനി എന്താണാവോ? "തിരിച്ചു പോരാം" എന്നോ മറ്റോ ആണോ ? എനിയ്ക്ക് വീണ്ടും പരുങ്ങല്‍ ആന്‍ഡ്‌ ടെന്‍ഷന്‍.

ചേട്ടന്‍ തന്നെ വീണ്ടും ഉത്തരം : "മോക്ഷം കിട്ടും $*#$" കൂടെ എന്നെ ഒരു തുറിച്ചു നോട്ടം വീണ്ടും !

ചേട്ടന്‍ : എപ്പോ കിട്ടും ?


ദേ പിന്നേം ! "ഏതാണ്ട് ഒരു പത്തരയ്ക്ക് കിട്ടും " എന്നോ മറ്റോ പറഞ്ഞാലോ ? ഞാന്‍ സ്വയം നിയന്ത്രിച്ചു. എന്തിനു എന്നെ ഇങ്ങനെ പരീക്ഷിയ്ക്കുന്നു അയ്യപ്പോ !

ചേട്ടന്‍ തന്നെ വീണ്ടും ഉത്തരം: "എപ്പോ കിട്ടും -   ഇപ്പൊ കിട്ടും. "

ഏയ്‌, ഇത് റിയാവൂല്ല.. ഞാന്‍ പതുക്കെ അടുത്തു കിടന്നുറങ്ങുന്ന ആളെ വിളിച്ചു"ദേ ശരത്ചന്ദ്രന്‍ ചേട്ടന്‍ വിളിയ്ക്കുന്നു".

പുള്ളിക്കാരന്‍ ചാടി എഴുന്നേറ്റു "എന്നെയോ ?"

ഞാന്‍ : "അല്ല, ശരണം വിളിയ്ക്കുന്നു, വേണേല്‍ ഏറ്റുവിളി ! " അങ്ങനെ ഞാന്‍ വെച്ചോഴിഞ്ഞു. ഹാവൂ. തല്‍കാലം രക്ഷപെട്ടു. അവസാനം പമ്പ എത്തി. കുളി കഴിഞ്ഞു മല കയറ്റം തുടങ്ങി.

ശരത്ചന്ദ്രന്‍ ചേട്ടന്‍ ഏറ്റവും മുന്നില്‍, ഞാന്‍ തൊട്ടു പുറകെ പെട്ടുപോയി. ബാക്കി എല്ലാരും എനിയ്ക്ക് പുറകില്‍ഇത്തവണ ഞാന്‍ രണ്ടും കല്‍പ്പിച്ചു തന്നെ. എന്തായാലും കാറില്‍ വെച്ച് കുറെ പഠിച്ചല്ലോ, ഒരു കൈ നോക്കാം.

ചേട്ടന്‍ : സ്വാമിയേ

ഞാന്‍ : അയ്യപ്പോ

ചേട്ടന്‍ : വെടി വഴിപാട്‌
ഞാന്‍ : സ്വാമിയ്ക്ക്
ചേട്ടന്‍ : കര്‍പൂര ദീപം
ഞാന്‍ : സ്വാമിയ്ക്ക്
ചേട്ടന്‍ : അവിലും മലരും
ഞാന്‍ : സ്വാമിയ്ക്ക്



ഹായ്.. കോളടിച്ചു !.. ഇനി എല്ലാം ഒരു "സ്വാമിയ്ക്ക് " ടൈപ്പ്  ആണെന്ന് തോന്നുന്നു, രക്ഷപെട്ടു. എന്‍ടെ ധൈര്യവും  കൂടെ ഒച്ചയും വര്‍ധിച്ചു !

ചേട്ടന്‍ : നെയ്യഭിഷേകം
ഞാന്‍ : സ്വാമിയ്ക്ക്

ചേട്ടന്‍: കല്ലും മുള്ളും
ഞാന്‍ : സ്വാമിയ്ക്ക് !!!!


ശരത്ചന്ദ്രന്‍ ചേട്ടന്റെ സകല നിയന്ത്രണവും വിട്ടു. പുള്ളി ടണ്‍ ബ്രേക്ക്‌ ഇട്ടു തിരിഞ്ഞു. പുറകെ പത്തു പന്ത്രണ്ടു പേരടങ്ങുന്ന ഞങ്ങള്‍ എല്ലാരും ഫുള്‍ സ്റ്റോപ്പ്‌. ! ഞാന്‍ കെട്ടൊക്കെ താഴെ വെച്ച് പറ്റിയ അബദ്ധത്തിനു പുള്ളിയുടെ കാലില്‍ വീഴാന്‍ തയ്യാറെടുത്തു.

പുള്ളിക്കാരന്‍ ഒറ്റ അലര്‍ച്ച "ജയറാം ഏറ്റവും പുറകില്‍ അങ്ങട് പോവുക. കല്ലും മുള്ളും കാലുക്കു മെത്തയ് ... സ്വാമിയേ... !...................."

ഈശ്വരാ.. ഒരു വിധം നന്നായി പോയ്ക്കൊണ്ടിരുന്നതാണ്.. ഇതിനിടയില്‍ പെട്ടെനനു പുള്ളി "കല്ലും മുള്ളും" കൊണ്ട് വരും എന്ന് ഞാന്‍ അറിഞ്ഞോ !

തലയില്‍ കെട്ടിന്റെ ഭാരവും മനസ്സില്‍ അതിനെക്കാള്‍ ശരണം വിളിയുടെ ടെന്‍ഷന്‍ ഭാരവും കൊണ്ട് ഏറ്റവും പുറകില്‍ ഞാനും വലിഞ്ഞു കയറി. പിന്നെയുള്ള എന്‍ടെ ശരണം വിളിയെല്ലാം "മ്യൂട്ടില്‍" ആയിപ്പോയി എന്ന് പറയേണ്ടല്ലോ !!

സ്വാമിയേ... !!!

3 comments:

  1. Happy To see your Blog!!!
    I will read one by one and let u know my feedbacks
    in the meantime please see my blog and provide your valuable feedback.

    www.rajaramvasudev.blogspot.com

    Thanks
    Rajaram

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. A wonderful piece for non stop Laughter!!!! Can relate to many of my own Experience. Really Lighten my mood today.Hope to read many more such experiences.

    Regards and all the best

    ReplyDelete