Not able to read in Malayalam ? I Can Help you ...


Not able to read in Malayalam ? I can Help You...

PLEASE INSTALL a Malayalam Font. ( Click here to download Eg: Kartika.ttf ). Download the kartika.ttf to your C:\Windows\Fonts folder.

-------------------------------------------------------------


Saturday 10 September 2011

3. ശൂശു നിന്റെ #****...

എന്റെ സ്കൂള്‍ സുഹൃത്ത്‌ സന്തോഷ്‌ എപ്പോഴെങ്കിലും ഈ ബ്ലോഗ്‌ കാണാനിടയായാല്‍ അന്വേഷിച്ചു വന്നു എനിയ്ക്കിട്ട് രണ്ടു പെട പെടയ്ക്കും എന്നത് ഉറപ്പാണ്. കാരണം ഇതുവരെ ഈ 'രഹസ്യം' ആരും അറിഞ്ഞിട്ടില്ല !

പെരുമ്പാവൂര്‍ ബോയ്സ് സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ എന്റെ ക്ലാസ്സിലായിരുന്നു ഈ സന്തോഷ്‌. കക്ഷിയ്ക്ക് രണ്ടു വീക്നെസ് ആണ്.

അതില്‍ ഒന്ന്, അടിയോടുള്ള പേടി മൂലം ഉയരുന്ന 'ശൂ' എന്ന ഒരു ശബ്ദം! എന്തിനെങ്കിലും ഒരു വീക്ക് കൊടുക്കാന്‍ സാര്‍ വടി പൊക്കുംബോഴെയ്ക്കും ഈ കക്ഷി 'ശൂ ..ശൂ' എന്ന് അറിയാതെ (ഉറക്കെ)പറഞ്ഞു പോകും. ഇത് പുള്ളിയ്ക്ക് ഒരിയ്ക്കലും നിയന്ത്രിയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഈ പ്രത്യേകത ഞങ്ങള്‍ പിള്ളേരെയും അധ്യാപകരെയും ഒരുപോലെ ചിരിപ്പിച്ചിരുന്നു. അങ്ങനെ പിള്ളേരുടെ ഇടയില്‍ പുള്ളിയ്ക്ക്  മനോഹരമായ ഒരു പേര് വീണു : - 'ശൂശു'.

രണ്ടാമത്തെ വീക്നെസ്, ആരെങ്കിലും പുള്ളിയെ 'ശൂശു' എന്ന്  വിളിച്ചാല്‍ ഉടനെ പുള്ളി അറിയാതെ പറഞ്ഞു പോകും 'ശൂശു നിന്റെ അപ്പന്‍' ! ഇതും പുള്ളിയ്ക്ക് നിയന്ത്രിയ്ക്കാന്‍ കഴിയുമായിരുന്നില്ല.

മലയാളം ക്ലാസ്സില്‍ ‍എല്ലാരും പകര്‍ത്തു ബുക്ക്‌ അടുക്കി സാറിന്റെ മേശപ്പുറത്തു വെയ്ക്കണം. സാര്‍ പേര് വിളിയ്ക്കുമ്പോള്‍ എഴുന്നേറ്റു ചെല്ലണം, സാര്‍ പകര്‍ത്തു നോക്കി തിരുത്തി മാര്‍ക്കൊക്കെയിട്ടു തിരികെ തരും. ഒരിയ്ക്കല്‍ ക്ലാസ്സില്‍ ഫസ്റ്റ് പീരീഡ്‌ മലയാളം ആണ്. എല്ലാരും ബുക്കുകള്‍ അടുക്കി  വെച്ചിട്ടുണ്ട്. അന്ന് ഞങ്ങള്‍ രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് ഒരു പണി ഒപ്പിച്ചു. ക്ലാസ്സിന്റെ ഒരു മൂലയില്‍ പണ്ടെങ്ങോ ആരോ ഉപേക്ഷിച്ചു പോയ ഒന്നും എഴുതാത്ത ഒരു ബുക്ക്‌ കിടപ്പുണ്ടായിരുന്നു, ഞങ്ങള്‍ അത് എടുത്തു അതിന്റെ കവര്‍ പേജില്‍ വലുതായി 'ശൂശു' എന്നെഴുതി സാറിന്റെ മേശപ്പുറത്തു ബുക്കുകള്‍ക്കിടയില്‍ തിരുകി വെച്ചു.

സാര്‍ ഓരോ ബുക്കുകളായി പേര് വിളിച്ചു നോക്കിക്കൊണ്ടിരുന്നു. ഇടയില്‍ ഈ ബുക്കിന്റെ ഊഴം എത്തി. സാര്‍ കവര്‍ പേജില്‍ എഴുതിയ പേര് അല്പം കൌതുകത്തോടെയും ദേഷ്യത്തോടെയും ഉറക്കെ വായിച്ചു : "ശൂശു ?"

മറ്റെന്തോ പണിയില്‍ ഏര്‍പ്പെട്ടിരുന്ന നമ്മുടെ ശൂശു ആശാന്‍ അപ്രതീക്ഷിതമായി ഈ വിളി കേട്ടപ്പോള്‍ പതിവുപോലെ അറിയാതെ പ്രതികരിച്ചുപോയി : "ശൂശു നിന്റെ അപ്പന്‍ !"

പറഞ്ഞു  കഴിഞ്ഞാണ് കക്ഷി അറിഞ്ഞത് വിളി വന്നത് സാറിന്റെ അടുത്തു നിന്നാണെന്ന്. !!! അപ്പോഴേയ്ക്കും വളരെ വൈകിപ്പോയിരുന്നു...

ശേഷം കാഴ്ച ഇപ്രകാരം :

അറുക്കാന്‍ കൊണ്ടുപോകുന്ന മാടിന്റെ കഴുത്തിലെ കയറില്‍ പിടിച്ചു വലിച്ചു കൊണ്ടുപോകുന്ന പോലെ സാര്‍ ശൂശുവിന്റെ പാളച്ചെവിയും പിടിച്ചു വലിച്ചു നേരെ ഹെട്മാഷിന്റെ മുറിയിലേയ്ക്ക്... !!! എന്താണ് സംബവിച്ഛതെന്നു പോലും മനസ്സിലാവാതെ ശൂശു ആശാന്‍ നിക്കറും കണ്ണും ആവോളം നനച്ചു പുറകെ വലിഞ്ഞിഴഞ്ഞു ......!!

എങ്ങനെയുണ്ട് പാര ?!



No comments:

Post a Comment