ഞാനും ചേച്ചിയും ഒരുമിച്ചുള്ള ഞങ്ങളുടെ കുട്ടിക്കാലം ശരിയ്ക്കും ഒരു 'ബോബനും മോളിയും' സ്റ്റൈല്‍ ആയിരുന്നു.
മിയ്ക്കവാറും സന്ധ്യകളില്‍ അച്ഛന്‍ നടക്കാന്‍ പോയി തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ക്ക് കപ്പലണ്ടി പൊതികള്‍ കൊണ്ടുവരും. കപ്പലണ്ടിയേക്കാള്‍ ഞങ്ങളെ ആകര്‍ഷിച്ചിരുന്നത് അത് പൊതിഞ്ഞു കൊണ്ടുവരുന്ന കടലാസിലെ ബോബനും മോളിയും കഥകള്‍ ആണ്. എനിയ്ക്ക് അതില്‍ മിയ്ക്ക കഥകളും അനുകരിയ്ക്കാന്‍ വലിയ താല്‍പര്യവുമായിരുന്നു.
ഞങ്ങളുടെ ഒരു സ്ഥിരം കലാപരിപാടി അച്ഛന്‍ വന്നു കാല്ലിംഗ് ബെല്‍ അടിയ്ക്കുമ്പോള്‍ കതകു തുറന്നു ചാടി വീണു അലറി അച്ഛനെ പേടിപ്പിയ്ക്കുക എന്നതായിരുന്നു. ഇത് ഇടയ്ക്കിടയ്ക്ക് തുടരും.
ഏതാണ്ട് അച്ഛന്‍ തിരിച്ചു വരുന്ന സമയത്ത് സ്ഥിരം എന്റെ വീട്ടില്‍ വന്നു പുള്ളിയെ കത്തി വെയ്ക്കുന്ന ഒരു കൂട്ടുകാരനും അച്ചനുണ്ടായിരുന്നു - ജനാര്ദ്ധനന്‍ ചേട്ടന്‍. ഈ ചേട്ടന്‍ വന്നു കയറിയാല്‍ പിന്നെ ഏതാണ്ട് ഒരു 2 മണിക്കൂര്‍ പോയിക്കിട്ടും എന്നതിനാല്‍ ഞങ്ങള്‍ക്ക് അങ്ങേരോട് ഒരു ചെറിയ വൈരാഗ്യം ഉണ്ടായിരുന്നത് സ്വാഭാവികം.
ഒരിയ്ക്കല്‍ എന്തോ ഒരു കാര്യത്തിനു ഞാനും ചേച്ചിയും തമ്മില്‍ തെറ്റി. അച്ഛന്‍ വരാനുള്ള സമയവുമായി.
എങ്ങനെ ചേച്ചിയോടുള്ള ദേഷ്യം തീര്‍ക്കാം എന്നാലോചിച്ചു ജനലിലൂടെ ഞാന്‍ പുറത്തേയ്ക്ക് നോക്കി ഇരിയ്ക്കുമ്പോള്‍ അതാ !
ജനാര്ദ്ധനന്‍ ചേട്ടന്‍ ഗേറ്റ് കടന്നു വരുന്നു.
പെട്ടെന്ന് എന്റെ ' മനസ്സില്‍ ലഡ്ഡു പൊട്ടി ' ! ഐഡിയ !.
ജനാര്‍ദ്ദനന്‍ ചേട്ടന് ഒരു പണിയും കൊടുക്കാം, ചേച്ചിയ്ക്ക് പാരയും വെയ്ക്കാം.
ഞാന്‍ ചാടിയോടി ചെന്ന് ചേച്ചിയോട് : " എടീ, അച്ഛന്‍ വരുന്നുണ്ട്. റെഡി ആയിക്കോ, ഇന്ന് അച്ഛനെ വിറപ്പിയ്ക്കണം ". കയ്യില്‍ കിട്ടിയ ഒരു മുട്ടന്‍ വടിയും എടുത്തു ഞാന്‍ ചേച്ചിയുടെ കയ്യില്‍ കൊടുത്തിട്ട് പറഞ്ഞു :
" ഞാന്‍ കതകു തുറന്നതും നീ ചാടി വീണോണം, വേണേല്‍ ഒരു ഡയലോഗും കാച്ചിയ്ക്കോ, അച്ഛനെ ശരിയ്ക്കും പറ്റിയ്ക്കണം "
ഞാന്‍ കതകു തുറന്നതും, ഒട്ടും സമയം കളയാതെ ചേച്ചി വടിയുമായി മുറ്റത്തേയ്ക്ക് പറന്നു വീണു അലറി !
പിന്നെ കണ്ട സീന്‍ ഇതാണ് :
ഏതാണ്ട് ഒരു നാലരയടി മാത്രം പൊക്കമുള്ള ജനാര്ദ്ധനന്‍ ചേട്ടന്‍, ആറടി പൊക്കമുള്ള ഞങ്ങളുടെ ഗേറ്റ് ചാടിക്കടന്നു അലറി വിളിച്ചു ജീവനും കൊണ്ട് ഓടുന്നു !!
ഞാന്‍ ഒരു 'സംവിധായകന്റെ' ആത്മ സംപ്തൃപ്തിയോടെ വീടിനകത്തേയ്ക്ക് പാഞ്ഞു !
haha..fantastic
ReplyDeleteTypical Boban Moly Style!!!! I could Imagine the scene
ReplyDeleteRegards