Not able to read in Malayalam ? I Can Help you ...


Not able to read in Malayalam ? I can Help You...

PLEASE INSTALL a Malayalam Font. ( Click here to download Eg: Kartika.ttf ). Download the kartika.ttf to your C:\Windows\Fonts folder.

-------------------------------------------------------------


Wednesday, 23 May 2012

ഇഥര്‍ ദൌഡ് ഹൈ ഉധര്‍ ദൌഡ് ഹൈ... അറ്റ്‌ ശങ്കര കോളേജ് ...

 

സ്ഥലം ഞങ്ങളുടെ ശങ്കര കോളേജ് കാലടി. ഞങ്ങള്‍ ഡിഗ്രിയന്‍സ് . ഫൈനല്‍ ഇയര്‍ ആയി. അതാ വരുന്നു കോളേജ് ഡേ. ഈ ഒരു വര്ഷം കൂടിയേ ഉള്ളൂ കത്തിക്കല്സ്. കോളേജ് ഡേയ്ക്ക് എന്തെങ്കിലും ഒരു പരിപാടി തട്ടിക്കൂട്ടി എങ്ങനെയെങ്ങിലും
സ്റ്റേജില്‍ ഒരു പരിപാടി ഒപ്പിയ്ക്കാന്‍ പറ്റുവോ ?? ഞങ്ങള്‍ തല പുകഞ്ഞു ആലോചിച്ചു.

അന്നേ നല്ല സ്വഭാവ സര്‍ട്ടിഫികറ്റ് ഉള്ളതു കൊണ്ട് ദൈവം സഹായിച്ചു ഞങ്ങളെ ആരെയും സ്റ്റേജില്‍ പോയിട്ട് ആ
പരിസരത്ത് പോലും അടുപ്പിയ്ക്കില്ല എന്നത് ഒരു നഗ്ന സത്യമായി ഞങ്ങള്‍ക്ക് മുന്നില്‍
ബ്രേക്ക്‌ ഡാന്‍സ് കളിച്ചു !.. എങ്കിലും ഒരു പണി ഒപ്പിയ്ക്കണമല്ലോ .

അന്നത്തെ ദിവസം മുഴുവന്‍ എന്തു പരിപാടി അവതരിപ്പിയ്ക്കാം എന്ന് നോക്കിയിരുന്നപ്പോള്‍
അതാ....

സിനിമാറ്റിക് ഡാന്‍സ് തുടങ്ങുന്നു. കുറെ ടീമുകള്‍ മാന്യമായി അവതരിപ്പിയ്ക്കാന്‍ തയ്യാറായി നില്‍പ്പുണ്ട്.

ഐഡിയ. ! ഒരു ഡാന്‍സ് തല്ലികൂട്ടാം ... പതുക്കെ ഒര്‍ഗനിസേര്സിന്റെ അടുത്ത് ചെന്ന് ആഗ്രഹം അവതരിപ്പിച്ചു. ഒരുപാട് നേരത്തെ 'മാന്യമായ ദയനീയമായ' അപേക്ഷകള്‍ക്കൊടുവില്‍ സംഗതി
സാങ്ക്ഷന്‍ ആയി.

പക്ഷെ കണ്ടീഷന്‍സ് ഒരുപാട് ഉണ്ടായിരുന്നു... എന്തെങ്ങിലും അലമ്പാണ് പ്ലാന്‍ എങ്കില്‍ അപ്പൊ കര്‍ട്ടന്‍ ഇടും...

എല്ലാം സമ്മതിച്ചു. പാട്ടും സങ്ങടിപ്പിച്ചു.

അന്നത്തെ ഹിറ്റ്‌ ഹിന്ദി പടമായ ദൌടിലെ "ഇഥര്‍ ദൌഡ് ഹൈ ഉധര്‍ ദൌഡ് ഹൈ" തകര്‍ക്കാം എന്ന് തീരുമാനമായി.

എങ്ങനെ കളിയ്ക്കും ? സ്റ്റേജില്‍ കയറി വെറുതേ അങ്ങോട്ടും ഇങ്ങോട്ടും കുറേ ഓടാം.

"ഇഥര്‍ ദൌഡ് ഹൈ ഉധര്‍ ദൌഡ് ഹൈ"

പാട്ട് തുടങ്ങുമ്പോള്‍ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും "ദൌടുക".

കുറെ കഴിയുമ്പോള്‍ അവര്‍ കര്‍ട്ടന്‍ ഇട്ടോട്ടെ.

ടോകെന്‍ നമ്പര്‍ കിട്ടി. ഊഴം കാത്തു നില്കുംബോഴേ മുട്ടിടി തുടങ്ങി... പ്രശ്നമാവുമോ ? എന്തായാലും ഇനി മുങ്ങാന്‍ വയ്യ.

പ്ലാനില്‍ അല്‍പ്പം ഭേദഗതി വരുത്തി !!! ഒരു "ഇരയെ" സങ്ങടിപ്പിയ്ക്കണം.

ധാ കിട്ടി. ഒരു പ്രീ ദിഗ്രിയന്‍. ഞങ്ങളുടെ ഒരു പാവം ആരാധകന്‍.

അവനെ പിടിച്ചു ബ്രെഇയിന്‍ വാഷ് ചെയ്തു പിരി കയറ്റി.

" നീ ഏറ്റവും മുന്‍പില്‍ നിന്നോ. ഇപ്പോഴേ അവസരം കിട്ടൂ. നീ ഏറ്റവും മുന്പില് സ്റ്റേജില്‍ ഇടത്തോട്ടും വലത്തോട്ടും ഓടിയാല്‍ മതി. ഞങ്ങള്‍ നിന്റെ തൊട്ടു പുറകില് ആഞ്ഞു കളിച്ചോലാം. ടാന്‍സ്‌ കഴിഞ്ഞു ചിക്കന്‍ ബിരിയാണിയും വാങ്ങിത്തരും. ..."


പാവം ഇര വീണു. !! കക്ഷി അവിടെ ആഞ്ഞു പ്രാക്ടീസ് തുടങ്ങി. ഇടത്തോട്ടം... വലത്തോട്ടം.....

പുള്ളിയ്ക്ക് ഭയങ്കര കൊണ്ഫിടന്‍സ്... !!

ഇനിയാണ് ക്ലൈമാക്സ്‌. ഞങ്ങളുടെ ധൈര്യമെല്ലാം എപ്പോഴോ ആരോ കൊണ്ടുപോയല്ലോ.


അതുകൊണ്ട് 'ഇര' അറിയാതെ ഞങ്ങള്‍ പ്ലാന്‍ മാറ്റി. കര്‍ട്ടന്‍ പൊങ്ങിയതും 'ഇര' അറിയാതെ മുങ്ങുക. അവന്‍ ഏറ്റവും ഫ്രോന്റില്‍ ആണല്ലോ.

ഞങ്ങളുടെ നമ്പര്‍ വിളിച്ചു. ഞങ്ങള്‍ എല്ലാരും സ്റ്റേജില്‍ അവിടെ അവിടെയായി നിലയുരപ്പിച്ച്ചു.

'ഇര' നെഞ്ചും വിരിച്ചു ഏറ്റവും മുന്നില്‍ !!!


കര്‍ട്ടന്‍ പൊങ്ങി. !!

പാട്ട് തുടങ്ങി !!

"ഇഥര്‍ ദൌഡ് ഹൈ ഉധര്‍ ദൌഡ് ഹൈ

ടിണ്ടിടിയാടന്‍ ദൌഡ് ഹൈ ..."


ഇര ആത്മാര്‍ത്തമായി മുന്നില്‍ കിടന്നു ആഞ്ഞു ഓടുന്നു !!!


അടുത്ത ലൈനിന് ഇര ഒഴികെ ഞങ്ങള്‍ എല്ലാരും ഓടി.... !!

പക്ഷെ സ്റ്റേജിനു പുരത്തെയ്ക്കായിരുന്നു എന്ന് മാത്രം !!!


ഇതറിയാതെ നമ്മുടെ പാവം പ്രീ ദിഗ്രിയന്‍ ഇര അന്യായ ഓട്ടം തുടരുകയാണ്.

ആര്‍ത്തിരംബിയ കൂവലുകള്‍ക്കിടയില്‍ കര്‍ട്ടന്‍ വീണു...!!!

ഓടിക്കൊണ്ടിരിയ്ക്കുന്ന നമ്മുടെ ഇരയുടെ കൃത്യം തലയില്‍ തന്നെ !!!


സോറി.....ഞങ്ങള്‍ക്ക് ഇത്രയൊക്കെയെ പറ്റൂ... വീ ആര്‍ ദിഗ്രീയന്‍സ്...


"ഇഥര്‍ ദൌഡ് ഹൈ ഉധര്‍ ദൌഡ് ഹൈ
ടിണ്ടിടിയാടന്‍ ദൌഡ് ഹൈ ... !!! "
 

No comments:

Post a Comment