Not able to read in Malayalam ? I Can Help you ...


Not able to read in Malayalam ? I can Help You...

PLEASE INSTALL a Malayalam Font. ( Click here to download Eg: Kartika.ttf ). Download the kartika.ttf to your C:\Windows\Fonts folder.

-------------------------------------------------------------


Wednesday, 23 May 2012

ഒരു ബൈക്ക് വീലിംഗ് - ചക്ക വീഴും പോലെ !

ഒരു ബൈക്ക് വീലിംഗ് സംഭവം -

ഇത് ഓര്‍മിപ്പിച്ചത് എന്റെ പ്രിയ സുഹൃത്ത്‌ രാജീവ് ഇതിനു മുന്‍പുള്ള
കഥയിലൂടെ ആണെന്ന് പറഞ്ഞുകൊണ്ട് എഴുതാ.

രാജീവ് പറഞ്ഞ പോലെ ശങ്കര കോളേജിലെ ഏറ്റവും പ്രിയപ്പെട്ട വിനോദം
ബൈകിലുള്ള അഭ്യാസങ്ങള്‍ തന്നെ ആയിരുന്നു.സ്വന്തമായി ബൈക്ക് ഇല്ലാതിരുന്നത്
കൊണ്ട് തന്നെ അഭ്യാസങ്ങള്‍ക്കു ഞാന്‍ മുന്‍പന്തിയില്‍ ആയിരുന്നു.

വല്ലവന്ടെം ബൈക്ക് അല്ലേ എനതും ആവാമല്ലോ  !!

എന്റെ ബൈക്ക് ഡ്രൈവിംഗ് ഏറ്റവും കൂടുതല്‍ എന്ജോയ്‌ ചെയ്തിരുന്ന രണ്ടു
സുഹൃത്തുക്കള്‍ ആയിരുന്നു ( പുറകില്‍ ഇരുന്നു അനുഭവിച്ചവരും !!) രാജീവും പ്രദീപും.

ശങ്കരയിലെ കൂട്ടുകാരനായ പ്രദീപ്‌ എപ്പോഴും എന്റെ പുറകില്‍ കാണും`. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ കൂട്ടുകാരനായ പാപ്പിയുടെ യമഹ ബൈക്ക് എടുത്തു
മുങ്ങി . ലക്‌ഷ്യം കാലടി ടൌണ്‍ തന്നെ.

ഈ ബൈക്ക് ആണെങ്ങില്‍ ഒടുക്കത്തെ പവറും ഏതു പൊട്ടനെയും ഒരു അഭ്യാസത്തിനു
പ്രേരിപ്പിയ്ക്കുന്നതും ആയിരുന്നു.

എന്റെ ശരീര ഭാരം വളരെ തുച്ഛമായിരുന്നത് കൊണ്ട് !! വീലിംഗ് ( അതായത് ബൈകിന്റെ ഫ്രന്റ്‌ വീല്‍ മാക്സിമം പൊന്തിച്ച് ബാക്ക് വീലില്‍
മാത്രം ഓടിയ്ക്കുക ) എക്സ്പെര്‍ട്ട് ആയിരുന്നു ഞാന്‍.

പുറകില്‍ ഇരിയ്ക്കുന്നവന്റെ ചങ്ക് കത്തിയാലെന്താ നമ്മടെ പെര്‍ഫോര്‍മന്‍സ്
 നന്നായാല്‍ പോരെ എന്നതായിരുന്നു എന്റെ പോളിസി.

അങ്ങനെ ഞങ്ങള്‍ മറ്റൂരിലെ പെട്രോള്‍ സ്റ്റേഷനില്‍ എത്തി ഫില്ലിംഗ് കഴിഞ്ഞു. ഇനി അഭ്യാസങ്ങള്‍ തുടങ്ങുക തന്നെ!

പുറകില്‍ പ്രദീപ്‌ റെടി .

"പൊക്കെടാ..പൊക്കെടാ" പ്രദീപിന് തീരെ ക്ഷമ ഇല്ല !!

എന്നാ പിന്നെ "പൊക്കിയേക്കാം " എന്ന് ഞാനും തീരുമാനിച്ചു.

 വണ്ടി ഒരു ഇരമ്പലോടെ ഞാന്‍ മുന്നോട്ടെടുത്തു. സംഗതി യമഹ അല്ലേ , അവനങ്ങ്‌ സുന്ദരമായി ഒരു പൊങ്ങു പൊങ്ങി.

ഏതാണ്ട് മട്ട കോണിന്റെ ലംബം പോലെ കുറച്ചു ദൂരം അങ്ങനെ പോകുന്നതിനിടെ
ഒരു ചക്ക വീഴുന്ന പോലത്തെ ഒരു ശബ്ദം ഞാന്‍ കേട്ടോ എന്ന് ഒരു സംശയം !

എന്തായാലും വണ്ടി തിരിച്ചു നോര്‍മല്‍ ആയപ്പോള്‍ വല്ലാത്ത ഒരു ഭാരം കുറവ് പോലെ.

"പ്രദീപേ ..." ഞാന്‍ വിളിച്ചു നോക്കി.

എവടെ !

ആര് വിളി  കേള്‍ക്കാന്‍. !!

പുറകില്‍ ഉണ്ടായിരുന്നിട്ടു വേണ്ടേ വിളി കേള്‍ക്കാന്‍ !!

വണ്ടി സൈഡ് ആക്കിയിട്ടു ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ആ മനോഹരമായ
കാഴ്ച കണ്ടു.

റോഡിന്റെ ഒത്ത നടുക്ക് ഒരു ചാക്കുകെട്ട് പോലെ നമ്മുടെ
പ്രദീപ്‌ അങ്ങനെ മലര്‍ന്നു കിടന്നു വിശ്രമിയ്ക്കുന്നു !!!

അന്നത്തെ അവന്റെ ഭാരം ഏതാണ്ട് 70 കിലോയും എന്റേത് ഒരു 12 കിലോയും ആയിരുന്നത് ഈ "പ്രസിദ്ധ വീലിങ്ങിനു" ഇറങ്ങുന്നതിനു മുന്‍പ്
ഞങ്ങള്‍ രണ്ടു പേരും ഓര്‍ത്തില്ലായിരുന്നു !!!







No comments:

Post a Comment